ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പാക് കോടതിയുടെ വിചിത്ര വിധി പ്രസ്താവനയാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങളില്‍ നിറയുന്നത്.14 കാരിയായ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ച സംഭവം വിവാദമാക്കേണ്ടെ കാര്യമില്ല എന്ന തരത്തിലാണ് കോടതിയുടെ വിധി. പ്രായം കുറവാണെങ്കിലും പെണ്‍കുട്ടിക്ക് ആര്‍ത്തവമുണ്ടെങ്കില്‍ വിവാഹം സാധുവാകുമെന്നുമായിരുന്നു കോടതിയുടെ വാദം.വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നെന്നും അതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നും കോടതി ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാനും സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് 14കാരിയായ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന യുവാവ് തട്ടിക്കൊണ്ട് പോകുകയും ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയും ചെയ്തത്.പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ സിന്ധ് കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
English Summary: christian girl with abductor valid as she had 1st menstrual cycle
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.