ക്രൈസ്തവപുരോഹിതര്‍ ഇന്ത്യയുടെ ഏകതക്കും അഖണ്ഡതക്കും ഭീഷണിയാണെന്ന് ബിജെപി എംപി

Web Desk
Posted on April 22, 2018, 8:26 pm

ബള്ളിയ: ഇന്ത്യയുടെ ഏകതക്കും അഖണ്ഡതക്കും ക്രൈസ്തവപുരോഹിതര്‍ ഭീഷണിയാണെന്ന് ബള്ളിയ എംപി ബിജെപിയിലെ ഭരത് സിംങ് ആരോപിച്ചു. മിഷനറിമാരുടെ നിയന്ത്രണത്തിലാണ് കോണ്‍ഗ്രസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാതാവ് സോണിയഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി ഒട്ടാകെ മിഷനറിമാരുടെ നിയന്ത്രണത്തിലാണ് . മിഷനറിമാര്‍ രാജ്യത്തിന്‌റെ ഏകതയ്ക്ക് ഭീഷണിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനാധിപത്യസംവിധാനം ഇവരുടെ മതംമാറ്റപ്രവര്‍ത്തനങ്ങള്‍ മൂലം ദുര്‍ബലമായി.അംബദ്ക്കര്‍ പ്രതിമതകര്‍ത്തത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപിന്നിലും മിഷനറിമാരാണെന്ന് ബിജെപി എംപി ആരോപിച്ചു.