വയനാട് മാനന്തവാടിയിൽ നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരിയിലാണ് കൂട്ടപ്രാർത്ഥന നടത്തിയത്. നിരോധാജ്ഞ ലംഘിച്ച് കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിൽ പ്രാർത്ഥന നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രാർത്ഥന നടക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കന്യാസ്ത്രികളും, രണ്ട് വൈദികരും അടക്കം 10 പേർക്കെതിരെയാണ് കേസെടുത്തത്. എല്ലാവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇവർക്കെതിരെ എപിഡെമിക്ക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ENGLISH SUMMARY: christian priests and nuns were arrested for violating lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.