ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് കോവിഡ് ഭീതിയിലാണ്. രാജ്യമൊട്ടാകെ ആഗോള മഹാമാരിക്കതിരെ തങ്ങളാലാകും വിധം പോരാടുമ്പോൾ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോയുടെ വളരെ മികച്ച ഒരു തീരുമാനമെടുത്താണ് കയ്യടി നേടുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനൊരുങ്ങിയിരിക്കുകയാണ് യുവന്റസ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിലെ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ കൊറോണ ബാധിതര്‍ക്കായുള്ള ആശുപത്രികളാക്കി മാറ്റുന്നുവെന്ന് താരം വെളിപ്പെടുത്തി. പോർച്ചുഗീസ് ഇന്റർനാഷണലില്‍ ഉള്ള തന്റെ ബ്രാൻഡ് ഹോട്ടലുകൾ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുകയും ആഗോള പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ താൽക്കാലിക ആശുപത്രികളാക്കി മാറ്റുകയും ചെയ്യാനാണ് താരത്തിന്റെ നടപടി.
നിലവില്‍ റൊണാള്‍ഡോ സ്വന്തം നാടായ മെദീരയില്‍ ക്വാറന്റൈനിലാണ്. യുവെന്റസിലെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് റൊണാള്‍ഡോ അടക്കമുള്ള യുവെ താരങ്ങളും ജീവനക്കാരുമെല്ലാം സ്വയം നിരീക്ഷണത്തിലായത്. ഏതായാലും റൊണാള്‍ഡോയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിക്കാണ് ഇന്ന് ആരാധകരും അല്ലാത്തവരും കൈയ്യടിക്കുന്നത്.
English Summary: Christiano ronaldo transform his hotels to hospitals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.