‘ഒരു വര്‍ഷത്തിനു ശേഷവും അവളെന്നെ മറന്നിട്ടില്ല’; 328 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയ ബഹിരാകാശ യാത്രികയുടെ കണ്ണിനെ ഈറനണിയിച്ച കാഴ്ച- വീഡിയോ കാണാം

Web Desk

വാഷിംങ്ടണ്‍

Posted on February 15, 2020, 11:23 am

328 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം തന്റെ വീട്ടിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കോച്ച്‌ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. “ഒരു വര്‍ഷത്തിനു ശേഷവും അവളെന്നെ മറന്നിട്ടില്ല എന്നത് സന്തോഷം തരുന്നു. ആരാണ് കൂടുതല്‍ ആവേശഭരിതര്‍ എന്ന് പറയനാവുന്നില്ല” എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പങ്കുവെച്ചത്.

വീഡിയോയിലുള്ളത് ക്രിസ്റ്റീനയുടെ അരുമ വളർത്തുനായയാണ്. ക്രിസ്റ്റീന പുറത്ത് നിന്ന് വരുന്നത് വാതിലിലൂടെ കണ്ട നായ അവേശഭരിതയായി വാലാട്ടുന്നതും തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം. ക്രിസ്റ്റീന അകത്ത് കയറിയതോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയും തുള്ളിച്ചാടിയും ക്രിസ്റ്റീനയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് കാണാം. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. നിഷ്കളങ്കമായ നായ യജമാന സ്നേഹത്തിന് മുന്നിൽ നിരവധി പേർ കമ്മന്റുകളും ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry: Christi­na Koch viral video in social media.

you may also like this video;