Web Desk

December 24, 2019, 11:40 am

കാരുണ്യ സ്പർശമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്തുമസ് ആഘോഷം

Janayugom Online

കൊച്ചി:സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷിക്കാൻ കേരളബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത് ജീവിതത്തിന്റെ സായന്തനത്തിൽ ഒറ്റപെട്ടുപോയവർക്കൊപ്പം. കളിക്കാരുടെ വരവ് തൃക്കാക്കര കരുണാലയം ചാരിറ്റബിൾ വാർദ്ധക്യകാല വസതി ആഹ്ളാദത്തിന്റേതായി.

കേരള ബ്ലാസ്റ്റേഴ്‌സ്താരങ്ങളെ 120 പുഞ്ചിരിക്കുന്ന അമ്മമാർ സ്നേഹ വാത്സല്യങ്ങളോടുകൂടിവരവേറ്റു. കരുണാലയത്തിലെ എല്ലാ അന്തേവാസികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകിക്കൊണ്ട് ടീം ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ക്യാപ്റ്റൻ ബർത്തലോമിവ് ഒഗ്‌ബച്ചേയുടെ കുട്ടികൾ ക്രിയ്തുമസ് കേക്കുകൾ മുറിച്ച്‌ അന്തേവാസികളായ അമ്മമാർക്ക് വിതരണം ചെയ്തു. തുടർന്ന് ഏവരും ചേർന്ന് ലഘുഭക്ഷണം പങ്കിട്ടു.

ബാർത്തലോമിവ് ഒഗ്‌ബെച്ചെയും കുടുംബവും, റാഫേൽ മെസ്സി ബൗളി, വ്ലാറ്റ്കോ ഡ്രോബറോവ്, രാഹുൽ കെ. പി എന്നിവർ ക്രിയ്തുമസ് ആശംസകൾ നേർന്നു. ക്രിസ്മസിന്റെ ആവേശം പകർന്നുകൊണ്ട്, അന്തേവാസികൾ ക്രിയ്തുമസ് ഗാനങ്ങൾ ആലപിച്ചും ക്രിയ്തുമസ് ആശംസകൾ നൽകിയും കളിക്കാരുമായി ഇടപഴകി.

you may also like this video;