മദർ തെരേസ സിസ്റ്റേഴ്സ് കോൺഗ്രിഗേഷൻ മിഷിനറി ഓഫ് ചാരിറ്റീസിന്റെ ആഭിമുഖ്യത്തിൽ മൻഹാട്ടനിലെ ഷെൽട്ടറിൽ കഴിയുന്ന അമ്പതിൽപരം ഭവന രഹിതർക്ക് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ജനുവരി നാലിനായിരുന്നു വ്യത്യസ്ഥമായ ആഘോഷം.
ഷെൽട്ടറിൽ കഴിഞ്ഞിരുന്ന 50 ൽ പരം ഭവനരഹിതരെ മിഷിനറി ഓഫ് ചാരിറ്റി സുപ്പീരിയർ സിസ്റ്റർ ഈവ ശാലിനിയുടെ നേതൃത്വത്തിൽ ന്യൂജേഴ്സിയിലുള്ള നെറ്റിവിറ്റി ഓഫ് അവർ ലോഡ് ചർച്ചിൽ കൊണ്ടു വന്നായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്. ഇടവക ചുമതല വഹിക്കുന്ന ഫാ. പോളി തെക്കൻ വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷം എല്ലാവരും പാരിഷ്ഹാളിൽ എത്തിചേർന്നു. തുടർന്ന് ചർച്ചിലെ നൈറ്റ് ഓഫ് കൊളംബസ്, യൂത്ത് ഗ്രൂപ്പ് എന്നിവർ വിവിധ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. ഭവനരഹിതർക്ക് പുതിയൊരു അനുഭവമായിരുന്നു ഇത്. ചർച്ച് ഗായക സംഘത്തിന്റെ ഗാനങ്ങൾ ആസ്വദിച്ചതിന് ശേഷം എല്ലാവർക്കും ക്രിസ്തുമസ് ഗിഫ്റ്റുകൾ വിതരണം ചെയ്തു. കൂടാതെ പാരിഷ് അംഗങ്ങൾ രുചികരമായ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു.
ജനിക്കുവാൻ സ്വന്തമായി ഒരു ഭവനം പോലും ലഭിക്കാതെ പശുതൊഴുത്തിൽ ജനിച്ച ഉണ്ണിയേശുവിനെ ഒരു നോക്ക് കാണുന്നതിന് കിഴക്ക് നിന്നാണ് വിദ്വാന്മാർ എത്തിയത്. ക്രിസ്തുമസിന്റെ സന്ദേശം പൂർണ്ണമാക്കപ്പെടുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയായിരിക്കണമെന്ന് ഫാ. പോളി തെക്കൻ പറഞ്ഞു. വിദ്വാന്മാർക്ക് ലഭിച്ച വെളിച്ചം ഉദ്ദിഷ്ഠ സ്ഥാനത്തെത്തിച്ചത് പോലെ നമ്മുടെ ജീവിതത്തെ ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിക്കണമെങ്കിൽ ക്രിസ്തുവാകുന്ന വെളിച്ചം നമുക്ക് വഴികാട്ടിയായി മാറണമെന്ന് ഫാദർ ഉദ്ബോധിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.