വര്‍ണവിവേചനത്തിനെതിരെയുള്ള പ്രതിഷേധം: കൊളംബസിന്റെ പ്രതിമയുടെ തലവെട്ടി

Web Desk
Posted on June 11, 2020, 10:53 am

ബോസ്റ്റണ്‍: ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയുടെ തല വെട്ടിമാറ്റിയതായി പൊലീസ്. അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. കോളനിവാഴ്ചക്കാരെയും അടിമകളെ സൃഷ്ടിച്ചവരെയും അനുസ്മരിക്കുന്ന യാതൊന്നും ഇവിടെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ ഇവ നശിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

മിയാമിയിലെ കൊളംബസിന്റെ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. മറ്റൊരു പ്രതിമഈയാഴ്ച ആദ്യം റിച്മോണ്ടിലെ നദിയില്‍ എറിഞ്ഞ് കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് ശേഷം രാജ്യം അനിതര സാധാരണമായ പ്രതിഷേധങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

പുതിയ ലോകം കണ്ടെത്തിയ കൊളംബസ് അമേരിക്കയില്‍ വര്‍ഷങ്ങളോളം നീണ്ട തദ്ദേശീയരുടെ വംശഹത്യയ്ക്ക് ഹേതുവായതായി പലരും കരുതുന്നു. ആഭ്യന്തര യുദ്ധകാലത്തെ യോദ്ധക്കാളും കൊളംബസിനെ ഇത്തരത്തില്‍ പരിഗണിച്ചിരുന്നു. ബോസ്റ്റണില്‍ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതിമ ഏറെക്കാലമായി ഒരു വിവാദ വിഷയമായിരുന്നു.

eng­lish sum­ma­ry: Christo­pher Colum­bus Stat­ue Behead­ed In Boston Amid Anti-Racism Protests

you  may also like this video: