മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ചുനി ഗോസ്വാമി (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം കൊൽക്കത്തയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗോസ്വാമിയെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. .1962 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ഗോസ്വാമിയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്ക്റ്റിൽ ടൂർണമെന്റുകളിൽ ബംഗാളിനെ പ്രതിനിധീകരിച്ചും അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്.
1964 ൽ ഏഷ്യൻ കപ്പിൽ ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചു. ക്ലബ് ഫുട്ബോൾ മത്സരങ്ങളിൽ ഗോസ്വാമി സ്ഥിരമായി മോഹൻ ബഗനുവേണ്ടിയാണ് ബൂട്ട് അണിഞ്ഞിരുന്നത്. തന്റെ കോളേജ് പഠനകാലത്ത് തന്നെ ഫുട്ബോളിലും ക്രിക്കറ്റിലും കഴിവുതെളിയിച്ച ഗോസ്വാമി കൊൽക്കത്ത സർവകലാശാലയുടെ നായകനായിരുന്നു.1957 ൽ തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ച ഗോസ്വാമി ദേശീയ ടീമിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി വളരാൻ അധികം സമയംവേണ്ടിവന്നില്ല. എന്നിരുന്നാലും, 1964 ൽ 27-ാംവയസ്സിൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിനോട് വിടചൊല്ലി.
ഫുട്ബോൾ മാത്രമല്ല, ഗോസ്വാമി ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. ഇൻഡോറിൽ ഹനുമന്ത് സിങ്ങിന്റെ നേതൃത്വത്തിൽ സെൻട്രൽ, ഈസ്റ്റ് സോൺ ടീം സംയുക്തമായി 1966 ൽ നടത്തിയ മത്സരത്തിൽ ഗോസ്വാമിയുടെ ടീം വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. ആ മത്സരത്തിൽ ഗോസ്വാമി എട്ട് വിക്കറ്റ് നേടി. 1971–72 സീസണിൽ ബംഗാൾ രഞ്ജി ട്രോഫി ക്യാപ്റ്റനായി അദ്ദേഹം നിയമിതനായി. ക്യാപ്റ്റൻസിയിൽ ബ്രോബൺ സ്റ്റേഡിയത്തിൽ ബോംബെക്കെതിരെ പരാജയപ്പെടുന്നതിന് മുമ്പ് ടീം ഫൈനലിലെത്തി.
ENGLISH SUMMARY: chuni goswami dies
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.