25 April 2024, Thursday

കാണ്ഡഹാറിലെ പള്ളിയിൽ സ്‌ഫോടനം; 16 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
October 15, 2021 5:17 pm

അഫ്ഗാൻ നഗരമായ കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. സ്‍ഫോടനത്തെ തുടര്‍ന്ന് 16 പേർ മരിക്കുകയും 32 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തു. പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.

പൊട്ടിത്തെറിയുടെ വിശദാംശങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ടെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് അറിയിപ്പ് നല്‍കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും സുന്നി ആധിപത്യമുള്ള രാജ്യത്തെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ്, നാറ്റോ സൈന്യത്തെ പിൻവലിക്കുന്നതിന് മുമ്പ് എല്ലാ സമുദായങ്ങളുടെയും സുരക്ഷ താലിബാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ താലിബാന്റെ ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റ് ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഡസൻ കണക്കിന് സാധാരണക്കാരെയും 13 യുഎസ് സൈനികരെയും കൊന്നിരുന്നു.
eng­lish summary;Church blast in Kandahar
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.