Web Desk

കൊച്ചി:

March 05, 2020, 10:04 pm

കോതമംഗലം പള്ളിത്തർക്കം; വിധി നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കും

Janayugom Online

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ നിർദേശിച്ച് കേരള ഹൈക്കോടതി. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി. അപ്പീലിൽ നാളെ തുടർവാദം കേൾക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടറിനെതിരെ കോടതിയലക്ഷ്യ നടപടിയിൽ ഇന്ന് സിംഗിൾ ബെഞ്ചിന് വിധി പറയാം. എന്നാൽ ഈ വിധി നടപ്പാക്കുന്നതും ഒരാഴ്ച നിർത്തി വയ്ക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ENGLISH SUMMARY: Church con­tro­ver­sy over Kothaman­galam; The ver­dict will be sus­pend­ed for a week

YOU MAY ALSO LIKE THIS VIDEO