2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്ക് സഭയുടെ വിമർശനം

സുരക്ഷിത ജീവിതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍: മുഖ്യമന്ത്രി
കേന്ദ്രം ഒരു സഹായവും നല്‍കിയില്ല: പ്രതിപക്ഷ നേതാവ്
നിലപാട് പ്രതിഷേധാർഹം: ഇ ചന്ദ്രശേഖരന്‍ 
Janayugom Webdesk
തിരുവനന്തപുരം
October 4, 2024 10:27 pm

രാജ്യ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മരണങ്ങളും വൻ നാശനഷ്ടങ്ങളുമുണ്ടായ വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ, സംസ്ഥാനത്തിന് അടിയന്തര കേന്ദ്ര സഹായം നല്‍കാത്തതിൽ നിയമസഭയിൽ കടുത്ത വിമർശനം. സഭാസമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ചരമോപചാര പ്രസംഗത്തിനിടെയാണ് കക്ഷിനേതാക്കൾ ഒന്നടങ്കം കേന്ദ്രാവഗണന ചൂണ്ടിക്കാട്ടിയത്. 

മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിജീവിച്ചവരെ ചേർത്തുപിടിച്ച് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം പുനഃസ്ഥാപിച്ചു നൽകാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സർക്കാര്‍. പ്രവർത്തനങ്ങൾക്ക് എല്ലാവരും പിന്തുണ നല്‍കണം — അനുശോചന പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇത്ര വലിയ ദുരന്തവും നാശനഷ്ടവും ഉണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായവും ഉണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രത്യേക സാമ്പത്തിക സഹായം നല്‍കാത്തത് പ്രതിഷേധാർഹമാണെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പ് രേഖപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സഹായമുണ്ടാകുമെന്ന് കരുതി. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രതീക്ഷിച്ചു. എന്നാല്‍ താൽക്കാലികമായ ഒരു വിഹിതം പോലും കേന്ദ്ര സർക്കാര്‍ അനുവദിച്ചില്ല, അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട അവകാശം കൃത്യമായി ലഭിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര സഹായം വൈകിപ്പിക്കുന്ന നടപടിയെ റോഷി അഗസ്റ്റിൻ അപലപിച്ചു. ദുരന്ത മേഖലയിൽ പ്രധാ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.