Web Desk

എറണാകുളം

June 07, 2020, 6:52 pm

ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

Janayugom Online

എറണാകുളം അങ്കമാലി അതിരൂപതയിൽ ഈ മാസം 30 വരെ പള്ളികൾ തുറക്കില്ല. വൈദീകരും വിശ്വാസികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ലത്തീൻ സഭയായ വരാപ്പുഴ അതിരൂപതയിൽ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാൻ അതിരൂപത ആർച്ച് ബിഷപ്പ് ഇടവക വികാരിമാർക്ക് നിർദ്ദേശം നൽകി. അതേ സമയം സർക്കാർ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് പള്ളികൾ തുറക്കാനാണ് യാക്കോബായ സഭ തീരുമാനിച്ചത്. പള്ളികളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് സഭാധ്യക്ഷൻ തോമസ് പ്രഥമന്‍ ബാവ സര്‍ക്കുലര്‍ പുറത്തിറക്കി.

Eng­lish sum­ma­ry; Church­es will not be open until 30

you may also like this video;