കണ്ണൂർ ചെറുപുഴയിൽ നിന്നുള്ള വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വിഡിയോയാണ് നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. സംഭവത്തിൽ ഡിഐജിക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. എച്ച്. യതീഷ് ചന്ദ്ര അറിയിച്ചു.
ചെറുപുഴ സ്റ്റേഷൻ പരിധിയിലെ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോട് ഇൻസ്പെക്ടർ മോശം ഭാഷയിൽ സംസാരിക്കുന്ന വിഡിയോയാണു പ്രചരിക്കുന്നത്.
you may also like this video