മൃതദേഹം പുറത്തെടുക്കാൻ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവിൽ സി. ഐ. തന്നെ കനാലിൽച്ചാടി മൃതദേഹം പുറത്തെടുത്തു. കനാലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സഹായം ലഭിക്കാതെ വന്നതോടെയാണ് കരയ്ക്കെത്തിക്കാൻ സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് വെള്ളത്തിലിറങ്ങിയത്. ത്തനാപുരം സിഐ അൻവറാണ് വെള്ളത്തിലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ സിഐ ഇപ്പോൾ താരമായി മാറിയിക്കുകയാണ്.
കെഐപി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകീട്ടാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്ക് എടുക്കാൻ നാട്ടുകാരിൽ ആരും തയ്യാറായില്ല. തുടർന്ന് കനാൽ വൃത്തിയാക്കുന്ന കരാർ തൊഴിലാളികളുടെ സഹായം തേടി. എന്നാൽ ഇവർ പൊലീസിനോട് രണ്ടായിരം രൂപ കൂലി ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തനാപുരം സിഐ അൻവർ യൂണിഫോം അഴിച്ചുവച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. മാങ്കോട് തേൻകുടിച്ചാൽ സ്വദേശി ദിവാകരന്റേ (79)താണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
English summary: ci star in social media
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.