6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 4, 2024
September 1, 2024
December 22, 2023
September 25, 2023
June 26, 2023
May 12, 2023
May 9, 2023
May 9, 2023
December 10, 2022

സിയാലിന്റെ എയ്റോ ലോഞ്ച് ഇന്ന് ഉദ്ഘാടനം ചെയ്യും

ഷിഹാബ് പറേലി
നെടുമ്പാശേരി
September 1, 2024 8:51 am

അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഏഴ് മെഗാ പദ്ധതികളിൽ നാലാമത്തെ പദ്ധതിയായ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും മികച്ച വിമാനത്താവള അനുഭവം ഉറപ്പാക്കാനും ഒട്ടനവധി പദ്ധതികളാണ് സിയാലിൽ നടപ്പിലാക്കി വരുന്നത്. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ചിലൂടെ യാത്രക്കാർക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്ക് പുറത്തായതിനാൽ സന്ദർശകർക്കും ലോഞ്ച് സംവിധാനങ്ങൾ ഉപയുക്തമാക്കാം. 

ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്റോറന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്. റെഗുലേറ്ററി അതോറിട്ടികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതിന്റെ പ്രവർത്തനം ആരംഭിക്കും. സിയാൽ ടെർമിനൽ രണ്ട് വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വിശിഷ്ടാതിഥികളാവുന്ന ചടങ്ങിൽ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.