Tuesday
19 Feb 2019

രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍

By: Web Desk | Thursday 18 January 2018 5:33 PM IST

പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  ‘ബിലാത്തിക്കഥ’. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്ന ചിത്രത്തില്‍ അഥിതി താരമായി മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാലാണ് എത്തുന്നത്. നേരത്തെ ചിത്രത്തില്‍ അതിഥി താരമായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് രഞ്ജിത് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ബിലാത്തിക്കഥയില്‍ നിന്ന് ഡേറ്റ് പ്രശ്നം കാരണം മെഗാ സ്റ്റാര്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അനുസിത്താരയാണ് നായിക. ലണ്ടനില്‍ ചിത്രീകരിക്കുന്ന ബിലാത്തിക്കഥയുടെ രചന നിവഹിച്ചിരിക്കുന്നത് സേതുവാണ്.

കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍. മനോഹരമായ ഒരു പ്രണയ കഥയാണ് ബിലാത്തിക്കഥ പറയുന്നത്.

Related News