October 3, 2022 Monday

Related news

July 2, 2021
July 22, 2020
June 26, 2020
June 23, 2020
June 23, 2020
June 17, 2020
June 16, 2020
June 13, 2020
June 13, 2020
June 5, 2020

കാലടിയിലെ സിനിമാ സെറ്റ്‌ തകർത്ത സംഭവം, വർഗ്ഗീയവാദികളിൽ ഒരാൾ പിടിയിൽ

Janayugom Webdesk
ആലുവ
May 25, 2020 6:01 pm

മിന്നൽ മുരളി എന്ന സിനിമയ്ക്ക്‌ വേണ്ടി ആലുവ കാലടിയിൽ നിർമ്മിച്ച സെറ്റ്‌ തകർത്ത സംഭവത്തിൽ പ്രതികളിൽ ഒരാൾ പോലീസ്‌ പിടിയിൽ. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ്‌ പൊതു ഇടത്തിലും സിനിമാ മേഖലയിലും.അഞ്ച് പ്രതികളിൽ ഒരാളായ രതീഷിനെയാണ് പൊലീസ് അങ്കമാലിയിൽ നിന്ന് പിടികൂടിയത്.മറ്റ് നാല് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ്  ഇന്നലെയാണ്  ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നശിപ്പിച്ച്‌ . ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ കൂറ്റന്‍ സെറ്റാണ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ക്ഷേത്രത്തിന് മുന്നിൽ ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.  ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.‍

Eng­lish Sum­ma­ry: One per­son arrest­ed from Angamaly

You may also llike this Video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.