ഛായാഗ്രഹകന്‍ ബി കണ്ണന്‍ അന്തരിച്ചു

Web Desk
Posted on June 13, 2020, 6:14 pm

പ്രശസ്ത ഛായാഗ്രഹകന്‍ ബി കണ്ണന്‍(69) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് വടപളനിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ചികത്സയോട് തൃപ്തികരമായി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.

അമ്പതിലേറെ തെന്നിന്ത്യൻ ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധായകന്‍ ഭാരതി രാജയ്‌ക്കൊപ്പം നാല്‍പതു സിനിമകളില്‍ ഛായാഗ്രഹകനായി. ‘ഭാരതിരാജാവിൻ കണ്‍കള്‍’ എന്നാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

2015 മുതല്‍ ചെന്നൈ ബോഫ്റ്റ ഫിലിം ഇൻസിറ്റിറ്റ്യൂട്ടിലെ ഛായാഗ്രഹണ വിഭാഗം മേധാവി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയവള്‍ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നു. സംവിധായകൻ എം ഭീംസിംഗിന്റെ മകനും എഡിറ്റര്‍ ബി ലെനിന്റെയും സഹോദരനാണ്.

you may also like this video;