വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ കോൾ ചെയ്യുന്നു; പരാതി നൽകി പ്രമുഖ നടൻ

Web Desk
Posted on November 07, 2019, 10:46 am

മുംബൈ: പ്രമുഖ ഹിന്ദി സിനിമ‑സീരിയൽ താരം സഞ്ജയ് ഗോസ്വാമിയുടെ വാട്സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു. സുഹൃത്തുക്കൾക്കും സഹപ്രവർത്തർക്കും അശ്ലീല വീഡിയോ കോളുകൾ വിളിക്കുന്നുവെന്ന് കാട്ടി നടൻ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച ആറ് അക്ക ഒടിപി നമ്പർ മൊബൈലിൽ വന്നതിന് പിന്നാലെ ഒരു ഇന്റർനാഷണൽ കോളും വന്നിരുന്നെന്നും പിന്നീട് നിരവധി തവണ ഒടിപി നമ്പറും ഫോൺ കോളുകളും വരാൻ തുടങ്ങിയതോടെ ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു.

'Jalebi' actor Sanchay Goswami's WhatsApp account hacked

ഫോൺ ഹാക്ക് ചെയ്ത് തന്റെ കോണ്ടാക്റ്റിലുള്ള ആളുകളെയാണ് ഫോൺ ചെയ്യുന്നതെന്ന് മുംബൈ ഗോരേഗാവ് പൊലീസിൽ നൽകിയ പരാതിയിൽ താരം ആരോപിക്കുന്നു. തന്റെ വാട്സ് ആപ്പ് നമ്പറിൽ നിന്ന് വന്ന അശ്ലീല കോളുകൾക്കും സന്ദേശങ്ങൾക്കും സുഹൃത്തുകളോടും സഹപ്രവർത്തകരോടും ക്ഷമ ചോദിച്ച് സഞ്ജയ് രംഗത്തെത്തിയിരുന്നു.