Thursday
19 Sep 2019

അപകടം വിളിച്ചു വരുത്തുമ്പോൾ

By: Web Desk | Thursday 6 September 2018 5:11 PM IST


citizen journalist

mithunlal

മിഥുന്‍ലാല്‍

പത്തനംതിട്ട: റോഡ് യാത്രകളില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളുണ്ട്. ഒപ്പം വാഹനയാത്രക്കാര്‍ ക്ഷണിച്ചുവരുത്തുന്ന മറ്റുചില അപകടങ്ങളും. ഇത്തരം അപടകങ്ങള്‍ നടക്കുന്നത് പലപ്പോഴും വാഹന ഉപയോക്താക്കള്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതോടെയാണ്. കഴിഞ്ഞ ദിവസം ( 05/09/2018 ) പത്തനംതിട്ട നഗരത്തിൽ അബാൻ ജംഗ്ഷനു സമീപം കണ്ടൊരു കാഴ്‌ച ഇത്തരത്തിലുള്ളതായിരുന്നു. സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാതെ പെട്ടി ഓട്ടോറിക്ഷയില്‍ നിര്‍മ്മാണാവശ്യത്തിനുള്ള കമ്പി കൊണ്ടുപോകുകയായിരുന്നു. പുറകിലെത്തുന്ന വാഹനങ്ങള്‍ക്ക് തിരിച്ചറിയാനായി ഒരു ചുമന്ന റിബണ്‍കെട്ടിയാണ് ഇത് കൊണ്ടുപോയത്.

മറ്റുള്ള യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ചാണ് നിരത്തുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇതൊക്കെ റോഡ് സുരക്ഷാ അധികൃതര്‍ കാണുന്നില്ല?അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ?