25 April 2024, Thursday

ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്ന് പൗരസംഘടനകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2021 10:17 pm

ഡല്‍ഹി കലാപത്തില്‍ യുഎപിഎ ചുമത്തി ഒരു വര്‍ഷമായി ജയിലില്‍ അടച്ചിരിക്കുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്ന് പൗരസംഘടനകള്‍. ഉമര്‍ ഖാലിദ് അറസ്റ്റിലായി ഒരു വര്‍ഷം തികഞ്ഞ ദിവസമായ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൗരപ്രമുഖര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്ലാനിങ് കമ്മിഷന്‍ മുന്‍ അംഗം സെയ്ദ ഹമീദ്, അഡ്വ. പ്രശാന്ത് ഭൂഷണ്‍, ഡല്‍ഹി ന്യൂനപക്ഷക്ഷേമ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ലാം ഖാന്‍, കര്‍ഷക നേതാവ് ജസ്‌ബീര്‍ കൗര്‍, ആര്‍ജെഡി എംപിയും ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന മനോജ് ഝാ, മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഭരത് ഭൂഷണ്‍ തുടങ്ങിയവരാണ് ഖാലിദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഉമര്‍ ഖാലിദിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത എല്ലാവരേയും വിട്ടയക്കണമെന്ന് പൗരസംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം ഉമര്‍ ഖാലിദിനെയും മറ്റ് സിഎഎ പ്രതിഷേധക്കാരെയും വിട്ടയക്കണമെന്ന് ട്വിറ്ററിലും ഹാഷ്‌ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry : cit­i­zens groups demand release of umar khalid

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.