June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പോളിംങ് ബൂത്തിലെ ദൃശ്യങ്ങൾ ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷൻ

By Janayugom Webdesk
February 22, 2020

പോളിംങ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകരം പൗരന് ലഭിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ. വീഡിയോ അടങ്ങുന്ന സിഡി 20 ദിവസത്തിനുള്ളിൽ അപേക്ഷകന് ലഭ്യമാക്കണമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചു. ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് അഡ്വ.ഡി ബി ബിനു നൽകിയ അപേക്ഷയിലാണ് ഈ നിർദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവു ലഭിച്ചാൽ മാത്രമേ ദൃശ്യങ്ങൾ നൽകാവൂ എന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിലപാട്. എന്നാൽ ഇത് നിരാകരിച്ച് കൊണ്ടാണ് മുഖ്യ വിവരാവകാശ കമ്മീഷണർ പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ കൂടുതൽ പോളിംങ് നടന്ന ബൂത്തുകളിലെ ദൃശ്യങ്ങളായിരുന്നു ബിനു ആവശ്യപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 2015ലെ നിർദേശ പ്രകാരവും 1961ലെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരവും ഇത് നൽകാനാവില്ലെന്നായിരുന്നു പിഐഒയുടെ നിലപാട്. പക്ഷേ ആർടിഐ നിയമത്തിലെ 8,9 വകുപ്പുകൾ പ്രകാരം മാത്രമേ വിവരം നിഷേധിക്കാൻ പിഐഒയ്ക്ക് അധികാരമുള്ളൂ എന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പോളിംങ് ദൃശ്യങ്ങൾ ഫലം പ്രഖ്യാപിച്ച് 45 ദിവസം വരെ തിരഞ്ഞെടുപ്പ് ഓഫീസറുടെ പക്കൽ സൂക്ഷിക്കുകയാണ് പതിവ്. ആ ദിവസത്തിനകം ദൃശ്യങ്ങൾ ആവശ്യപ്പെട്ടാലെ നൽകാൻ സാധിക്കൂ എന്ന നിലപാടും കമ്മീഷൻ തള്ളിക്കളഞ്ഞു.

Eng­lish Sum­ma­ry: Cit­i­zens have the right to get visu­als of polling booth said RTI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.