ഡൽഹിക്ക് സമാധാനം വേണമെന്ന മുദ്രാവാക്യവുമായി ആയിരങ്ങൾ ജന്തർമന്ദറിൽ പ്രകടനം നടത്തി. ഇടതുപാർട്ടികളും മറ്റ് ബഹുജനസംഘടനകളും ആഹ്വാനം ചെയ്ത പ്രകടനത്തിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, അഭിഭാഷകർ, കോളജ് അധ്യാപകർ, മഹിളകൾ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ അണിനിരന്നു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎൽ‑ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവർ, എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനിരാജ, ബൃന്ദാകാരാട്ട്, സെയ്ദ് ഹമീദ്, കവിതകൃഷ്ണൻ എന്നിവർ സംസാരിച്ചു. സിപിഐ ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വാഷ്ണെ, കെ എം തിവാരി (സിപിഐ(എം), സഞ്ജീവ് കുമാർ റാണ, ബാബൻ കുമാർ സിങ്, അമൃത പഥക് തുടങ്ങിയവർ നേതൃത്വം നല്കി.
English Summary; Left parties lead a protest at Jantar Mantar against delhi riots
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.