ഗുവാഹത്തി: പൗരത്വനിയമത്തിന്റെ പേരിൽ ആരെയും തടവിലിടില്ലെന്ന് നരേന്ദ്രമോഡിയും കൂട്ടരും ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അസമിലെ തടങ്കൽപാളയത്തിൽ മരിച്ചവരുടെ എണ്ണം 29. എവിടെയു തടങ്കൽ പാളയങ്ങലുണ്ടാവില്ല ആരും അവിടേക്ക് പോകേണ്ടി വരികയുമില്ലെന്ന് മോഡി പ്രസംഗിച്ചതിന്റെ മൂന്നാംനാൾ ജനുവരി അഞ്ചിനാണ് അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അസമിലെ ഗോൽപാറ തടറയിലിട്ട നരേഷ് മരിക്കുന്നത്. ഇതോടെയാണ് തടവിലിട്ടതിനെ തുടർന്ന് മാനസികമായി തകർന്നും ആരോഗ്യം ചോർന്നും 2014 ന് ശേഷം മരിച്ചവരുടെ എണ്ണം ഇത്രയുമായത്.
കൊച്ച് എന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട നരേഷ് രണ്ടാം ഭാര്യ മറ്റൊരു ആദിവാസി വിഭാഗമായ ഗരോയിൽപ്പെട്ട ജിനുവുമൊത്ത് ഗോൽപാറ ജില്ലയിലെ സൂര്യപഹാറിലായിരുന്നു താമസിച്ചുവന്നിരുന്നത്. രണ്ടുവർഷം മുമ്പ് അസമിൽ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്ന വേളയിൽ ഒന്നുമറിയാതിരുന്ന നരേഷ് തന്റെ ജോലി കഴിഞ്ഞ ശേഷം അൽപം മദ്യപിക്കാമെന്ന് കരുതി ഗ്രാമത്തിനടുത്ത മദ്യഷാപ്പിലെത്തിയപ്പോഴാണ് പൊലീസ് പിടിച്ചുകൊണ്ടുപോയയി തടവിലിടുന്നത്. അപ്പോഴാണ് സർക്കാർ രേഖകളിൽ തങ്ങൾ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരാണെന്ന് നരേഷും ജിനുവും അറിയുന്നത്. നരേഷിന് പട്ടികയിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും ആദ്യഭാര്യയിലുണ്ടായ മകനും സഹോദരനും പൗരന്മാരായി. രണ്ടുവർഷമായി തടവറയിൽ നരകജീവിതം നയിക്കുന്നതിനിടെ പിടിപെട്ട രക്തസമ്മർദത്തെ തുടർന്നാണ് ജനുവരി അഞ്ചിന് മരിക്കുന്നത്.
ഇത്തരത്തിൽ അസമില്‍ ജനിച്ചുവളർന്നുവെങ്കിലും വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവർ നിരവധിയാണ്, അതിലാകട്ടെ കൂടുതലും ദരിദ്രവിഭാഗത്തിൽപ്പെടുന്നവരും.
കഴിഞ്ഞ നവംബർ 28 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ നല്കിയ മറുപടിയിൽ നവംബർ 22 വരെയുള്ള കണക്കനുസരിച്ച് അസമിൽ ഇത്തരത്തിൽ മരിച്ചത് 28 പേരാണെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല അസം സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം അനധികൃത താമസക്കാരെന്ന് പ്രഖ്യാപിക്കപ്പെട്ട 988 പേരെ സംസ്ഥാനത്തുള്ള ആറ് തടവുകളിൽ പാർപ്പിച്ചിരിക്കുന്നുവെന്നും മറുപടിയിൽ വിശദീകരിക്കുന്നുണ്ട്.
English Summary: citizenship act 29 death in assam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.