മകൻ പൗരത്വപട്ടികയിൽ നിന്ന് പുറത്താകുമെന്ന് ഭയം: സ്ത്രീ തീകൊളുത്തി മരിച്ചു
Janayugom Webdesk
December 15, 2019 6:41 pm
കൊൽക്കത്ത: പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുന്ന അവസരത്തിൽ ബംഗാളിൽ സ്ത്രീ തീ കൊളുത്തി മരിച്ചു. മകൻ പൗരത്വ പട്ടികയിൽ നിന്നു പുറത്താകുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അതിനിടെ ജാമിയ നഗറിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മൂന്ന് ബസുകൾ കത്തിച്ചു. അഗ്നിശമന സേനാംഗങ്ങൾക്കു നേരെ കല്ലേറുണ്ടായി. ഒരാൾക്കു പരുക്കേറ്റു. അതേസമയം വിദ്യാർഥികള്‍ അക്രമം ഉണ്ടാക്കിയിട്ടില്ലെന്ന് സർവകലാശാല യൂണിയനുകൾ പ്രതികരിച്ചു.
you may also like this video
പൊതു ജനങ്ങളും വിദ്യാർഥികളും ഉൾപ്പെടുന്ന പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കനത്ത പ്രതിഷേധം നടക്കുന്ന ബംഗാളിന്റെ ചില ഭാഗങ്ങളിൽ ഇന്റര്‍നെറ്റ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസിലെ ബരുയ്പൂർ, കാനിങ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.