പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുറമേ നിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. ഇത് നിയമനിർമ്മാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുറമേനിന്നുളളവർക്ക് ഇടപെടാനാകില്ലെന്നാണ് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നത്. വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ(യുഎൻഎച്ച്ആർസി) സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സിഎഎയ്ക്ക് എതിരായ കേസിൽ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎൻഎച്ച് ആർസി സുപ്രീം കോടതിയിൽ ഇടപെടൽ അപേക്ഷ നൽകിയത്. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.