August 19, 2022 Friday

Related news

August 18, 2022
August 18, 2022
August 11, 2022
August 4, 2022
July 28, 2022
July 19, 2022
July 17, 2022
July 15, 2022
July 13, 2022
July 9, 2022

പൗരത്വ ഭേദഗതി നിയമം; മൂന്നാം തവണയും കേന്ദ്രസർക്കാർ വിദേശരാജ്യങ്ങൾക്ക് കത്തെഴുതി

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
February 9, 2020 9:36 pm

മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം, അനുബന്ധങ്ങളായ ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ പട്ടിക തുടങ്ങിയ ഘടകങ്ങൾ സാർവദേശീയ തലത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതായി റിപ്പോർട്ട്. മൂന്നാം തവണയാണ് പൗരത്വ നിയമം പാസാക്കിയ ശേഷം ആഭ്യന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക് കത്തെഴുതുന്നത്. ആദ്യരണ്ട് കത്തുകൾക്കും വേണ്ടത്ര അനുകൂല പ്രതികരണം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ കഴിഞ്ഞ ആഴ്ച്ച വീണ്ടും കത്തെഴുതിയത്. രാജ്യത്ത് ഇപ്പോഴും തുടരുന്ന പ്രതിഷേധങ്ങളും മുസ്ലിം ജനവിഭാഗങ്ങളെ ഒഴിവാക്കാനാണ് പുതിയ നിയമം പാസാക്കിയതെന്ന ബോധ്യവുമാണ് അന്താരാഷ്ട്ര തലത്തിൽ മോഡി സർക്കാരിനെ ഏറെ വെട്ടിലാക്കുന്നത്.

പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ മോഡി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഏറെ മങ്ങലേൽപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള ആശങ്ക പരിഹരിക്കാനുള്ള നടപടികൾ തുടരുന്നതായി കഴിഞ്ഞ ബുധനാഴ്ച്ച കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, തുടർന്നുള്ള പൗരത്വ ഭേദഗതി നിയമം തുടങ്ങിയ തീരുമാനങ്ങൾ ലോകരാജ്യങ്ങൾ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അമേരിക്കൻ കോൺഗ്രസിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനയിൽ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ സ്ഥാനം അടുത്തിടെ ഇല്ലാതാക്കുന്നതായി യുഎന്നിന്റെ വിവിധ ഏജൻസികളും വ്യക്തമാക്കിയിരുന്നു.

you may also like this video;

ഇന്ത്യയുമായുള്ള ആയുധ കച്ചടവം നഷ്ടപ്പെടുത്താൻ തയ്യാറല്ലാത്തതുകൊണ്ടാണ് അമേരിക്കൻ സർക്കാരും ട്രംപും മോഡി സർക്കാരിന്റെ തീരുമാനങ്ങളെ തള്ളിപ്പറയാത്തതെന്ന് വാൾ സ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിങ്ങളെ ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാഷിങ്ടണിലെ ഏറ്റവും വലിയ നഗരമായ സിയാറ്റിൽ കൗൺസിൽ പ്രമേയം പാസാക്കി. ജനുവരി 29ന് യുഎസ് കോൺഗ്രസിലും ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. മോഡി സർക്കാർ പാസാക്കിയ നിയമം തികച്ചും വിവേചനം നിറഞ്ഞതാണെന്ന് യുറോപ്യൻ പാർലെമെന്റും നിലപാടെടുത്തിരുന്നു.

മോഡി സർക്കാർ പാസാക്കിയ നിയമം അടിസ്ഥാനപരമായി വിവേചനം സൃഷ്ടിക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷനും നിലപാട് സ്വീകരിച്ചിരുന്നു. മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന നിലപാടാണ് പാകിസ്ഥാൻ ഹിന്ദു കൗൺസിൽവരെ സ്വീകരിച്ചത്. വരുംദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ കൂടുതൽ ഒറ്റപ്പെടുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

Eng­lish Sum­ma­ry: Cit­i­zen­ship Amend­ment Act; For the third time, the Cen­ter has writ­ten to for­eign countries.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.