June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

പൗരത്വ ഭേദഗതി നിയമം വിവേചനപരം: സോണിയ ഗാന്ധി

By Janayugom Webdesk
January 11, 2020

ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിയമം വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ദേശസ്നേഹവും മതേതരത്വവും സഹിഷ്ണുതയുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിയമത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന് വേണ്ടിയുള്ളതാണ് അത് — സോണിയ ഗാന്ധി പറഞ്ഞു.
രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധ സമരങ്ങളെ കുറിച്ചും സോണിയ ഗാന്ധി സംസാരിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ചെറുപ്പക്കാരും സ്ത്രീകളും പ്രത്യേകിച്ച് വിദ്യാർത്ഥികളും നിയമം നടപ്പാക്കിയാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെ കുറിച്ച് മനസ്സിലാക്കി കഴിഞ്ഞു.
ചില സംസ്ഥാനങ്ങളിലെ അവസ്ഥകൾ ആപത്കരമാണ്. സംസ്ഥാനം എന്നതിൽ നിന്ന് പൊലീസ് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് അവ മാറിക്കൊണ്ടിരിക്കുകയാണ്.

പ്രത്യേകിച്ച് ഉത്തർപ്രദേശിലും ഡൽഹിയിലും. ഉത്തർപ്രദേശിലെ മിക്കവാറും നഗരങ്ങളിലും, ജാമിയ മിലിയയിലും ജെഎൻയുവിലും ബനാറസ് ഹിന്ദു സർവകലാശാലയിലും അലഹബാദ് സർവകലാശാലയിലും ഡൽഹി സർവകലാശാലയിലും ഗുജറാത്ത് സർവകലാശാലയിലും ബംഗളുരുവിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമെല്ലാം ഉണ്ടായ പൊലീസ് അതിക്രമങ്ങൾ നമ്മളെ വിഹ്വലരാക്കിയതാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ENGLISH SUMMARY: Cit­i­zen­ship Amend­ment act its just like Discrimination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.