തൊടുപുഴ: മതാടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷത തകർക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ 19ന് നെടുങ്കണ്ടത്ത് നടക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാക്കമ്മിറ്റി മതേതര മനസുകളോട് അഭ്യർത്ഥിച്ചു. ഇന്ത്യയെ ബ്രാഹ്മണവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഒരു പുതിയ ചുവടുവയ്പ്പാണ് പൗരത്വ ഭേദഗതി നിയമം. ഇത് അംഗീകരിച്ചാൽ രാജ്യത്തെ ക്രൈസ്തവർക്ക് പൗരത്വം നിഷേധിക്കുന്ന നിയമഭേദഗതിയാകും ഉണ്ടാകുക.
ഏക സിവിൽ കോഡും കൊണ്ടുവരും. ഹിറ്റ്ലർ ജർമ്മിനിൽ നടപ്പിലാക്കിയ അതേ പരിഷ്ക്കാരമാണ് മോഡി-അമിത്ഷാ കൂട്ട്കെട്ട് ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകേണ്ട സന്ദർഭമാണിതെന്നും മോഡി-അമിത്ഷാ കൂട്ടുകെട്ടിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പോരാട്ടം അനിവാര്യമാണെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.
പൗരത്വഭേദഗതിക്കെതിരെ 19ന് അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കാൻ 4 ഇടതുപക്ഷ പാർട്ടികൾ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാ കേരളത്തിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ 14 ജില്ലാ
കേന്ദ്രങ്ങളിലും കേന്ദ്ര ഗവൺമെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കുക.
ഇടുക്കിയിൽ നെടുങ്കണ്ടം പോസ്റ്റോഫീസിന് മുന്നിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിലും ധർണ്ണയിലും പങ്കെടുക്കുവാൻ എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ,കെ കെ ജയചന്ദ്രൻ(സിപിഐഎം-ജില്ലാ സെക്രട്ടറി),എം എ ജോസഫ്(ജനതാദൾ-എസ്-ജില്ലാ പ്രസിഡന്റ്),അനിൽ കൂവപ്ലാക്കൽ(എൻ സി പി-ജില്ലാ പ്ലസിഡന്റ്),നോബിൾ ജോസഫ്(ജനാധിപത്യ കേരള കോൺഗ്രസ്-ജില്ലാ പ്രസിഡന്റ്),ജോണി ചെരുപറമ്പിൽ(കോരളകോൺഗ്രസ്-എസ്),
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.