പൗരത്വ നിയമ ഭേദഗതികെതിരെ പ്രതിഷേധിച്ച സ്ത്രീക്കൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ലഖ്നൗവിലെ ക്ലോക്ക് ടവറിൽ പ്രതിഷേധിച്ച സ്ത്രീക്കൾക്കെതിരെയാണ് കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. പ്രശസ്ത ഉര്‍ദു കവികളായ മുനവ്വര്‍ റാണ, സൗമ്യ റാണ, ഫൗസിയ റാണ എന്നിവരുടെ മക്കളടക്കം ആയിരക്കണക്കിന് പേര് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ച രാത്രി ക്ലോക്ക് ടവറിൽ 50 ഓളം സ്ത്രീകൾ പൗരത്വ നിയമത്തിനെതിരായ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കൂടുതൽ സ്ത്രീകളും കുട്ടികളും അവരോടൊപ്പം ചേർന്നതോടെ ജനക്കൂട്ടം ക്രമേണ ആയിരങ്ങളിലേക്ക് നീങ്ങി. പ്രതിഷേധക്കാര്‍ വനിതാ പോലീസിനോട് മോശമായി പെരുമാറിയെന്നും തള്ളിമാറ്റിയെന്നും ആരോപിച്ച് കലാപം, നിയമ വിരുദ്ധ സമ്മേളനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാത്രി പ്രതിഷേധക്കാരുടെ ഭക്ഷണവും പുതപ്പുകളും പോലീസ് പിടിച്ചെടുത്തതായും ആരോപണമുണ്ട്. എന്നാല്‍ ഇത് ആദ്യം നിഷേധിച്ച പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായി പുതപ്പും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. അതേ സമയം ക്ലോക്ക് ടവറിലെ അനിശ്ചിത കാല സമരത്തിനിടെ പൊതുമുതല്‍ നശീകരണ പ്രവര്‍ത്തനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
English summary: Citizenship amendment act protest Lucknow women charged with rioting by cops over anti caa protests
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.