‘ഇവിടെ രാഷ്ട്രീയമില്ല’, മോഡിക്കെതിരെ പ്രതിഷേധവുമായി രാമകൃഷ്ണ മിഷന്‍ സന്യാസിമാര്‍

Web Desk

കൊൽക്കത്ത

Posted on January 13, 2020, 1:14 pm

ബേലൂര്‍ മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാമകൃഷ്ണ മിഷന്‍ സന്യാസിമാര്‍. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട മോഡിയുടെ പ്രസംഗത്തിന് എതിരെയാണ് മഠത്തിലെ അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമം പിന്‍വലിക്കില്ലെന്നുമായിരുന്നു മോഡിയുടെ പ്രസംഗം.

എന്തിനാണ് ഒരു രാഷ്ട്രീയസന്ദർശനത്തിന് എത്തിയ മോഡി മഠം സന്ദർശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നൽകാൻ വേദി നൽകിയതെന്നും കത്തിൽ ചോദിക്കുന്നു. പശ്ചിമബംഗാളിൽ രാഷ്ട്രീയനേതാക്കളും സാംസ്കാരികനേതാക്കളും മോഡിയുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാഷ്ട്രീയമില്ലാതെ നിഷ്പക്ഷരായി നിലകൊള്ളുന്ന രാമകൃഷ്ണമിഷന്റെ വേദി വിവാദ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതില്‍ വളരെയധികം വേദനയുണ്ടെന്ന് മിഷന്‍ അംഗമായ ഗൗതം റോയി പറഞ്ഞു.

‘മഠത്തിന് രാഷ്ട്രീയമില്ല. രാഷ്ട്രീയവിവാദം കത്തി നിൽക്കുമ്പോൾ ഇങ്ങനെയൊരു സന്ദർശനത്തിലൂടെ മഠത്തെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയാണ് എങ്കിൽ അത് അനുവദിക്കരുത്. രാഷ്ട്രീയമില്ലാത്ത ആദ്ധ്യാത്മികവേദിയായി രാമകൃഷ്ണാമിഷൻ നിലനിൽക്കണ’മെന്നും കത്തിൽ സന്യാസിമാർ ആവശ്യപ്പെടുന്നു. മോഡിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് രാമകൃഷ്ണാ മിഷനിലെ മുതിർന്ന ചില അംഗങ്ങൾ ഞായറാഴ്ച നടന്ന പ്രാർത്ഥനായോഗത്തിൽ നിന്ന് വിട്ടു നിന്നു എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് വിശദമായി ഒരു കത്ത് രാമകൃഷ്ണാമിഷൻ മേധാവികൾക്ക് നൽകിയത്.

Eng­lish sum­ma­ry: Cit­i­zen­ship amend­ment act remarks of Naren­dra modi upsets ramakr­ish­na mis­sion mem­bers

YOU MAY ALSO LIKE THIS VIDEO