കേരളത്തിനും പഞ്ചാബിനും പിന്നാലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും

Web Desk

ഹൈദരാബാദ്

Posted on January 15, 2020, 11:43 am

കേരളത്തിനും പഞ്ചാബിനും പിന്നാലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും. തെലങ്കാന സർക്കാർ നിലപാട് വ്യക്തമാക്കുന്നത് ഇതാദ്യമാണ്. ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി മെഹമൂദ് അലി വ്യക്തമാക്കി.

എൻആർസി നടപ്പാക്കരുതെന്ന് മജ്‌ലിസ് പാർട്ടി നേതാവ് അസദുദീൻ ഒവൈസി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ പട്ടികയില്‍ ചന്ദ്രശേഖര റാവു മികച്ച തീരുമാനമെടുക്കുമെന്നും കേരളത്തെ പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തെലങ്കാന സര്‍ക്കാര്‍ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി നേരത്തെ പറഞ്ഞിരുന്നു.

 

YOU MAY ALSO LIKE