ബംഗളൂരു: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് നോബേൽ ജേതാവ് അമര്‍ത്യ സെൻ. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ല. നിയമഭേദഗതി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരുവിൽ ഇൻഫോസിസ് സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമര്‍ത്യ സെൻ.
ഒരു വ്യക്തി ജനിച്ച സ്ഥലവും ആ വ്യക്തി താമസിച്ചിരുന്ന സ്ഥലവുമാണ് പൗരത്വം തീരുമാനിക്കുന്നതിന് ശരിക്കും ആധാരമാക്കേണ്ടതെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ഭരണഘടനാ അസംബ്ലിയില്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ മതത്തെ ഇതിന് ആധാരമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീരുമാനമെടുത്തത്. എന്നിരുന്നാലും, ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന ഒരു ഹിന്ദു സഹതാപത്തിന് അര്‍ഹനാണെന്നും അദ്ദേഹത്തിന്റെ കേസ് കണക്കിലെടുക്കേണ്ടതുണ്ടെന്നും സെന്‍ പറഞ്ഞു.
ജെഎൻയു ഭരണകൂടത്തിന് പുറത്തുനിന്നുള്ളവര്‍ കാമ്പസിൽ പ്രവേശിക്കുന്നത് തടയാൻ സാധിച്ചില്ല. ജെഎൻയു സംഘര്‍ഷത്തിൽ പൊലീസ് ഇടപെടാതെ നിന്നതാണ് ആഘാതം കൂട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
English summary: Citizenship Amendment Act Unconstitutional: Amartya Sen
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.