September 30, 2022 Friday

Related news

September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 25, 2022
September 24, 2022

പൗരത്വ ഭേദഗതിക്കായി ബിജെപിക്ക് ലീഗിന്‍റെ പിന്തുണ; ലീഗ് അണികള്‍ അമര്‍ഷത്തില്‍

Janayugom Webdesk
March 30, 2021 11:53 am

ബിജെപി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും, എല്‍ഡിഎഫും അസന്തിഗ്ധമായി പ്രഖ്യാപിച്ചിരിക്കെ ബിജെപിക്ക് പൗരത്വ ഭേദഗതി നടപ്പാക്കാന്‍ യുഡിഎഫും കൂട്ടുനില്‍ക്കുന്നു. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ മുസ്ലിം ലീഗുകാര്‍ പൂരിപ്പിച്ച് തരുമെന്ന കെഎന്‍എ ഖാദറിന്റെ പ്രസ്താവന ആ രഹസ്യ ധാരണയാണ് ഇപ്പോള്‍ വെളിച്ചെത്തായിരിക്കുന്നത്. ലീഗ് നേതാവിന്‍റെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് പിന്തുണ എന്ന് ബിജെപി എംപി കൂടിയായ സുരേഷ് ഗോപി സ്ഥിരീകരിച്ചത്. 

അദ്ദേഹം തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികൂടിയാണ്. യുഡിഎഫിന് വോട്ടു മറിക്കാനും സര്‍ക്കാരുണ്ടാക്കാനും ബിജെപി മുന്നോട്ടു വെച്ച ആവശ്യമാണ് കേരളത്തില്‍ സിഎഎ നടപ്പാക്കല്‍.  കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന് അമിത്ഷാ ഭീഷണിപ്പെടുത്തിയത്, യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണെന്നു ഇത്തരത്തില്‍ കൂട്ടി വായിക്കേണ്ടതാണ്. കേരളത്തില്‍ ബിജെപി യുഡിഎഫ് ബാന്ധവം പരസ്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരേ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷിണികളെ കണ്ടില്ലെന്നു നടിക്കുകയാണ് ന്യൂനപക്ഷ അപ്പോസ്തലന്മാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന മുസ്ലീംലീഗ് അധകാരത്തിനുവേണ്ടി സന്ധിചെയ്തിരിക്കുകയാണ്. കോ-ലീ-ബി സഖ്യം ഇത്തെരഞ്ഞെടുപ്പിലും കേരളത്തില്‍ സജീവമായിരിക്കുന്നു. കോണ്‍ഗ്ര്സിന്‍റെയും, ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇരു പാര്‍ട്ടികളില്‍ നിന്നും നിരവധിപേര്‍ ബന്ധം വിശ്ചേദിച്ച് എല്‍ഡിഎഫിനൊപ്പമായിരിക്കുന്നു. ഗുരുവായൂരില്‍ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന സുരേഷ്ഗോപിയുടെ അഭ്യര്‍ത്ഥന ഇരു കൂട്ടരും തമ്മിലുള്ള ഡീലിന്‍റെ ഭാഗമായിട്ടുവേണം വിലയിരുത്തേണ്ടത്മുസ്ലിംലീഗ് നേതൃത്വം അറിഞ്ഞു കൊണ്ടാണ് കച്ചവടം. കരാര്‍ വ്യവസ്ഥ ലീഗ് അണികളെ ധരിപ്പിക്കാനാണ് കെഎന്‍എ ഖാദറിനെ നിയോഗിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

ഗുരുവായൂരില്‍ ബിജെപിയുടെ പിന്തുണ യുഡിഎഫിന്. ഗുരുവായൂരും തലശേരിയിലും വാങ്ങുന്ന വോട്ടിനു പ്രത്യുപകാരമായി ബിജെപിയ്ക്കു ചില മണ്ഡലങ്ങള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നു കാണേണ്ടിയിരിക്കുന്നു. തൃശൂരില്‍ താനും നേമത്ത് കുമ്മനവും ജയിക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടതും വെറുതെയാകില്ല. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മക്കളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഇരുവരെയും ബലിയാടാക്കാന്‍ ബിജെപിയുമായി കരാറുറപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ അഭിപ്രായത്തിലൂടെ പുറത്തായിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെയോ ബന്ധപ്പെട്ടവരുടെയോ അലംഭാവമോ അശ്രദ്ധയോ കൊണ്ടല്ല ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. തള്ളാന്‍ വേണ്ടി കൊടുത്ത പത്രികയാണത്. ബോധപൂര്‍വം വരുത്തിയതാണ് പിഴവുകള്‍. പാര്‍ടി അധ്യക്ഷന്റെ പേര് വിട്ടുപോയത് അബദ്ധമാണെന്ന ന്യായം ശാഖയില്‍ പോലും ചെലവാകില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.  ഡമ്മി സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. എഴുതിത്തയ്യാറാക്കിയ തിരക്കഥ പ്രകാരം തന്നെയാണ് കാര്യങ്ങള്‍ നടന്നത്. ബിജെപിയുടെ അണികളില്‍ അതിനാല്‍ നിരാശയിലാണ്.കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957 മുതല്‍ കണ്ടു വരുന്ന കാര്യമാണ് കമ്മ്യൂണിസ്റ്റാകരെ തോല്‍പ്പിക്കാന്‍ എല്ലാ ജാാതി മത വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടു കൂടുന്നു. 

അതിന്‍റെ ദൃഷ്ടാന്തമാണല്ലോ 1957ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തിയതും ഒടുവില്‍ സര്‍ക്കാരിനെ പുറത്താക്കിയതും. അത് പണ്ഢിത് നെഹ്റുവിന്‍റെ ജീവിതത്തിലെ ഒരു കരിനിഴല്‍ തന്നെയാണ്.. ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരിനെ പിരിച്ചു വിട്ടുഎന്നുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട് എല്ലാ തെരഞ്ഞെടുപ്പിലും കണ്ടു വരുന്നു. എന്നാല്‍ പലപ്പോഴും അതു പരാജയമാണ് അവര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. കോ-ലീ- ബി സഖ്യം കോണ്‍ഗ്രസും, ബിജെപിയും തുറന്നു പറഞിട്ടുള്ളതാണ്. കമ്യൂണിസ്‌റ്റുകാരെ തോൽപ്പിക്കാൻ ബിജെപി കോൺഗ്രസിന്‌ വോട്ട്‌ മറിച്ചിട്ടുണ്ടെന്ന്‌ ബിജെപിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാൽ ഒടുവിൽ പരസ്യമായി സമ്മതിച്ചു. കഴിഞ്ഞു. കഴിഞ്ഞതവണ നേമം നിയമസഭാ മണ്ഡലത്തിൽ തനിക്ക്‌ കോൺഗ്രസിന്റെ വോട്ട്‌ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞുകഴിഞ്ഞു. കേരളത്തിൽ കോൺഗ്രസ്‌ –- ബിജെപി കൂട്ടുകെട്ട്‌ ഒളിഞ്ഞും തെളിഞ്ഞും നിലവിലുണ്ടെന്ന്‌ ബിജെപിയുടെ ഉന്നതനേതാവ്‌ സമ്മതിക്കുമ്പോൾ അതിന്‌‌ രാഷ്‌ട്രീയപ്രാധാന്യം ഏറെയാണ്‌. കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങവെ രാജഗോപാൽ നടത്തിയ തുറന്നുപറച്ചിൽ വർഷങ്ങളായി അവിശുദ്ധ കൂട്ടുകെട്ട്‌ തുടരുന്നത് വെളിച്ചതായിരിക്കുന്നു,. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫ്‌–-ബിജെപി വോട്ടുമറിക്കലിന്‌ കളമൊരുക്കുമ്പോഴാണ്‌ ഒ രാജഗോപാലിന്റെ ഈ വെളിപ്പെടുത്തൽ‌. 

കേരളത്തിൽ യുഡിഎഫ്‌ –-ബിജെപി രഹസ്യ ധാരണയുണ്ടെന്നാണ്‌ കണക്കുകളും വസ്‌തുതകളും വ്യക്തമാക്കുന്നത്‌. സമീപകാല തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്‌ പിന്നോട്ടു പോയ പല മണ്ഡലങ്ങളിലും ബിജെപിക്ക്‌ ഗണ്യമായി വോട്ട്‌ വർധിച്ചത്‌ അന്നേ ചർച്ചയായതാണ്‌. ഇടതുപക്ഷം തോറ്റ ചിലയിടങ്ങളിൽ ബിജെപിക്ക്‌ വോട്ട്‌ കുറയുകയും ചെയ്തു.സംഘപരിവാർ അണികളുടെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധത മുതലെടുത്ത്‌ ബിജെപി നേതാക്കളുടെ സഹായത്തോടെ കോൺഗ്രസ്‌ ഏറെക്കാലം വോട്ട്‌ മറിച്ചു വാങ്ങി. തുടർച്ചയായുള്ള വോട്ട്‌ മറിക്കലിന്‌ സംഘപരിവാർ പ്രതിഫലം ചോദിച്ചതോടെ 1991ൽ രൂപംകൊണ്ട ഒന്നാണ് കോലീബി സഖ്യം . യുഡിഎഫിന്റെ പിന്തുണയോടെ വടകരയിലും ബേപ്പൂരിലും ബിജെപിക്കാരെ പൊതുസ്വതന്ത്രരായി അവതരിപ്പിച്ചു. മുസ്ലിംലീഗിന്റെ മുൻകൈയിലാണ്‌ സഖ്യം രൂപംകൊണ്ടത്‌. ബിജെപിയും ലീഗും നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ചാണ്‌ ബേപ്പൂരിൽ മാധവൻകുട്ടിയെ പിന്തുണച്ചത്‌. എന്നാൽ, യുഡിഎഫ്‌–-ബിജെപി കുതന്ത്രം തിരിച്ചറിഞ്ഞ പ്രബുദ്ധരായ വോട്ടർമാർ വടകരയിൽ രത്‌നസിങ്ങിനും ബേപ്പൂരിൽ മാധവൻകുട്ടിക്കും കനത്ത പ്രഹരമേൽപ്പിച്ചു. ധാരണയുണ്ടാക്കി പൊതുസ്ഥാനാർഥിയെ നിർത്തിയിട്ടും അക്കാര്യം സമ്മതിക്കാൻ കോൺഗ്രസോ ലീഗോ ബിജെപിയോ തയ്യാറായിരുന്നില്ല. ബിജെപി നേതാക്കളായിരുന്ന കെ ജി മാരാരുടെ ജീവചരിത്രത്തിലും കെ രാമൻപിള്ളയുടെ ആത്മകഥയിലും കോ- ലീ- ബി സഖ്യത്തെക്കുറിച്ച്‌ പിന്നീട്‌ തുറന്നു പറഞ്ഞിട്ടുണ്ട്‌. 

രത്നസിങ്ങിന്റെയും മാധവൻകുട്ടിയുടെയും ഓർമക്കുറിപ്പുകളിലും ഇക്കാര്യം സമ്മതിക്കുന്നു‌.കേരളത്തിലെ കോൺഗ്രസ്‌, ബിജെപി നേതാക്കൾ ഏറെക്കാലമായി അണിയുന്ന രാഷ്‌ട്രീയ പൊയ്‌മുഖമാണ്‌ ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലോടെ അഴിഞ്ഞുവീണത്‌. കമ്യൂണിസ്‌റ്റു‌കാരെ തോൽപ്പിക്കാൻ കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകിയിട്ടുണ്ടെന്ന്‌‌ ഒരു ബിജെപി നേതാവ്‌ ആദ്യമായാണ്‌ തുറന്നു പറഞ്ഞത്‌. നേമത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിക്ക് വോട്ട് നല്‍കാതെ ബിജെപിക്ക്‌ വോട്ട്‌ മറിച്ച കാര്യം കണക്കുകളിൽ വ്യക്തവുമാണ്‌. ഇക്കാര്യമാണ്‌ ഇപ്പോൾ ഒ രാജഗോപാൽ എടുത്തുപറയുന്നത്‌.ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആദ്യകാലത്ത്‌ യുഡിഎഫിന്‌ വോട്ട്‌ മറിച്ച ബിജെപി ദേശീയ തലത്തിൽ പാർടി ശക്തിപ്രാപിച്ചതോടെ യുഡിഎഫിൽനിന്ന്‌ പ്രതിഫലം തിരിച്ചു ചോദിച്ചുതുടങ്ങി‌. നേമം പോലുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർഥികള്‍ക്ക് വോട്ട് നല്‍കാതെ വോട്ട് ‌ ബിജെപിക്ക് മറിച്ച് കൊടുത്താണ് ‌ പ്രത്യുപകാരം ചെയ്‌തത്‌. മറ്റിടങ്ങളിൽ ബിജെപി കുറേ വോട്ടുകൾ യുഡിഎഫിന്‌ മറിക്കാനും തയ്യാറായി. ബിജെപിക്ക്‌ സാമാന്യം ശക്തിയുള്ള കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫ്‌ ദുർബല സ്ഥാനാർഥികളെ നിർത്തി വോട്ട്‌ മറിക്കാൻ ഇത്തവണ തന്ത്രം മെനയുന്നതിനിടയിലാണ്‌ ഒ രാജഗോപാൽ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്‌.

വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പൊരുതുന്ന ഇടതുപക്ഷം വോട്ടിനുവേണ്ടി നിലപാട് മാറ്റുന്നവരല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. സംഘപരിവാറിന്റെ വർഗീയതയ്‌ക്കെതിരെ പൊരുതാൻ ഇടതുപക്ഷത്തിന്‌ മാത്രമേ സാധിക്കൂ. നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ തറപറ്റിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത്‌ സ്വന്തം വോട്ടുകൾ ബിജെപിയിലെത്തിയത്‌ എങ്ങനെയാണെന്ന്‌ തുറന്നു പറയാൻ ഇനിയെങ്കിലും കോൺഗ്രസ്‌ തയ്യാറാവുകയാണ്‌ വേണ്ടത്‌. 

ബിജെപിയുടെ മുതിര്‍ന്ന നേതാവും നേമം മണ്ഡലത്തിലെ എംഎല്‍എയുമായ ഒ. രാജഗോപാല്‍ തുറന്നു പറഞ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെയും, യുഡിഎഫിന്‍റെയും പൊയ്മുഖം അഴിഞുവീണിരിക്കുന്നു. കാര്യങ്ങളും, ഡിലുകളും അണിയറയില്‍ നടക്കുന്ന സാഹചര്യത്തിലാണ് പൗരത്വ ഭേദഗതിക്ക് ബിജെപിക്ക് വേണ്ട പിന്തുണ നല്‍കാന്‍ ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ തയ്യാറായതും, സുരേഷ് ഗോപി ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വത്തിന്റെ പേരില്‍ തടങ്കല്‍പ്പാളയങ്ങള്‍ പണിയുന്നതോ, തലമുറകളായി ഇവിടെ ജീവിക്കുന്നവര്‍ ഏതാനും രേഖകളുടെയും വിവരങ്ങളുടെയും പേരില്‍ ആട്ടിയോടിക്കപ്പെടുന്നതോ, ഏതു നിമിഷവും വേട്ടയാടപ്പെടുമെന്ന ഭീതിയില്‍ അനേക ലക്ഷങ്ങള്‍ ജീവിതം തള്ളിനീക്കുന്നതോ ഒന്നും കെഎന്‍എ ഖാദറിനും മുസ്ലിംലീഗിനും പ്രശ്‌നമല്ലായിരിക്കാം. ബിജെപിയുടെ ഈ ആവശ്യത്തിനു പിന്നില്‍ അവര്‍ മുട്ടു കുുത്തിയിരിക്കുന്നു. ലീഗിന് മുസ്ലീം ജനവീഭാഗത്തിന്‍റെ താല്‍പര്യമല്ല മുന്‍ഗണന മറിച്ച് അധികാരമാണ്.

Eng­lish Sum­ma­ry : CAA is sup­port­ed by Leaugue

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.