പൗരത്വ ഭേദഗതി ബില്‍ : അസമിലും ത്രിപുരയിലും പ്രതിഷേധം കത്തിപ്പടരുന്നു

Web Desk
Posted on December 12, 2019, 9:23 am

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാർ അസമിൽ രണ്ട് റെയിൽവേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അർധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും.

ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച അസം സർക്കാർ ക്രമസമാധാന പുനഃസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി. ത്രിപുരയും ശക്തമായ പ്രതിഷേധത്തെ നേരിടാൻ കരസേനയെ വിന്യസിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾഫ അടക്കമുള്ള വിവിധ സംഘടനകൾ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

you may also like this video