December 14, 2019 8:55 pm
മാനന്തവാടി: ഭരണഘടനാവിരുദ്ധവും മതവും നോക്കി പൗരത്വം നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് അഖിലേന്ത്യ മഹിളാ ഫെഡറേഷൻ മാനന്തവാടി മണ്ഡലം സമ്മേളം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യത അട്ടിമറിക്കുന്നതാണ് ബിൽ.
മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് എതിരെ ചെറുത്തുനിൽപ്പ് ആവശ്യമെന്നും എൻഡിഎ സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രക്ഷോഭത്തിന് കാരണമായന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ മഹിളാസംഘം ജില്ലാ സെക്രട്ടറി മഹിതമൂർത്തി പറഞ്ഞു.
മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ ശോഭരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് താര ഫിലിപ്പ്, പ്രേമലത, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, ആർ റോസലി, സെലിൻ സന്തോഷ്, ശാന്തഉണ്ണി, സെലിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.