പൗരത്വ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ, വിദ്യാർത്ഥികളുെട പ്രതിഷേധങ്ങൾ തുടർന്നുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം നാളെ.
സിപിഐ, സിപിഐ(എം), സമാജ് വാദി പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ്„ ഡിഎംകെ, ഝാർഖണ്ഡ് മുക്തിമോർച്ച, രാഷ്ട്രീയ ജനതാദൾ, എൻസിപി തുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതി എന്നിവർ പങ്കെടുക്കില്ലെന്നാണ് വിവരം.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് നിയമസഭകളില്‍ പ്രമേയം പാസാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. തെറ്റായ നിയമം രാജ്യത്ത് സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷവും പ്രതിഷേധവും ഉയരാന്‍ കാരണമായതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിലയിരുത്തി.
English summary: Citizenship Amendment: Opposition meeting tomorrow
YOU MAY ALSO LIKE THIS VIDEO