Web Desk

December 12, 2019, 5:47 pm

പൗരത്വ ഭേദഗതി ബിൽ: പ്രതിഷേധക്കാർ ബിജെപി എംഎൽഎയുടെ വീട് അഗ്നിക്കിരയാക്കി

Janayugom Online

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തില്‍ അസമിലെ ചബുവയില്‍ ബി ജെ പി എംഎല്‍എ ബിനോദ് ഹസാരിയുടെ വസതിക്ക്‌ തീയിട്ട് പ്രക്ഷോഭകര്‍. കൂടാതെ, വാഹനങ്ങളും സര്‍ക്കിള്‍ ഓഫീസും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെയുണ്ടായ അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍ .എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര് തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു. അതേസമയം, ക്രമസമാധാന സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാന്‍ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്ബനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്.

you may also like this video