June 5, 2023 Monday

Related news

May 11, 2023
March 18, 2023
January 30, 2023
December 27, 2022
December 20, 2022
December 9, 2022
November 15, 2022
November 13, 2022
October 1, 2022
October 1, 2022

പൗരത്വം പോലും മതത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നു: കാനം രാജേന്ദ്രൻ

Janayugom Webdesk
December 16, 2019 11:17 am

ശാസ്താംകോട്ട: രാജ്യത്ത് പൗരത്വം പോലുംമതത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാനും നിഷേധിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ബിജെപി സർക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ശൂരനാട് ആനയടിയിൽ നടന്ന അഡ്വ. ജി ശശി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന മോഡി സർക്കാരിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ജ്വലിക്കുകയാണ്. ഈ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സംഘപരിവാർ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ദിശകളിൽ നിന്നും പ്രതിഷേധം ഉയരണം.

നാടിന്റെ ഹൃദയത്തുടിപ്പുകൾ മനസിലാക്കാൻ കഴിയുന്ന നേതാവായിരുന്നു ശശി. വർത്തമാനകാലഘട്ടത്തിൽ ശശിയെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരെയാണ് നാടിന് ആവശ്യം. ജനപക്ഷത്തുനിന്ന് ജനങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടുവാനും ചുറ്റുപാടുമുള്ള പ്രശ്നങ്ങളിൽ ഇടപെടുവാനും ശ്രമിക്കുന്നവരോടൊപ്പമാണ് ജനങ്ങളെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി എസ് സുപാൽ അധ്യക്ഷനായിരുന്നു. ജി ശശി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന അസി സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബുവും, ഫോട്ടോ മന്ത്രി പി തിലോത്തമനും സെമിനാർ ഹാൾ ഫൗണ്ടേഷൻ രക്ഷാധികാരി ജി വാസുദേവനും ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ സെക്രട്ടറി എസ് അനിൽ സ്വാഗതവും അസി സെക്രട്ടറി ജി അഖിൽ റിപ്പോർട്ടും അവതരിപ്പിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.