മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നതിനെയാണ് ജനങ്ങളെതിർക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കൊല്ലത്ത് സിപിഐ സംഘടിപ്പിച്ച മതനിരപേക്ഷ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്ന ഒരേ ഒരു രാജ്യം ഇന്ന് ഇസ്രയേൽ മാത്രമാണ്. ആ ഇസ്രയേലിന്റെ ചുവടുപിടിച്ചാണ് നരേന്ദ്രമോഡി ഭരണം പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ഇത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കും. നേപ്പാൾ ഹിന്ദുരാഷ്ട്രമായിരുന്നു. അവിടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ ജനാധിപത്യരാജ്യമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെ സ്നേഹിക്കുന്ന മുഴുവൻ പേരും പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ അണിനിരക്കണം. മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നതിനാലാണ് ഈ നിയമം എതിർക്കപ്പെടേണ്ടത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് ഉൽക്കണ്ഠാജനകമാണ്. നവോത്ഥാനത്തിന്റെ നാടായ കേരളത്തിൽ പോലും ഇപ്പോൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തിപ്പെടുകയാണ്. അതുകൊണ്ടാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമനിർമ്മാണം വേണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശിവജിയെ ഹിന്ദുത്വത്തിന്റെ പ്രതീകമാക്കി മാറ്റാൻ സംഘപരിവാർ ശക്തികൾ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ ഒരു ചെറുപുസ്തകമെഴുതിയതിന്റെ പേരിലാണ് ഗോവിന്ദ് പൻസാരെയ്ക്ക് രക്തിസാക്ഷിത്വം വരിക്കേണ്ടി വന്നത്. ശിവജിയുടെ മതനിരപേക്ഷത തന്റെ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയെന്നും കാനം പറഞ്ഞു. മേയർ ഹണിബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.