July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം കത്തി പടരുന്നു: ലഖ്നൗവിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ചു

By Janayugom Webdesk
December 19, 2019

ലഖ്നൗ: പൗരത്വ നിയമ ഭേഗഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഖ്നൗവിൽ ഉച്ചയോടെയാണ് പ്രതിഷേധം ശക്തിപ്രാപിച്ചത്. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസ് വാൻ, ഒ ബി വാൻ എന്നിവയുൾപ്പടെ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർജ് നടത്തിയ പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതകം പ്രയോഗിച്ചു.

എന്നാൽ ലഖ്നൗവിലൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതായി പോലീസ് മേധാവി ഒ. പി. സിങ് അറിയിച്ചു. പ്രതിഷേധക്കാർ കൂടിച്ചേരുമെന്ന് അറിയിച്ച ഇടങ്ങളിലാണ് സംഘർഷമുണ്ടായത്. 55 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഒ. ബി വാനുകൾ ഉൾപ്പടെ അഗ്നിക്കിരയാക്കി. ഞങ്ങൾ അവരെ പിന്തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചു. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്- അദ്ദേഹം പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.