ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ ഇന്ത്യൻ ടൂറിസം മേഖല ശക്തമായ തിരിച്ചടി നേരിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്ക് വരുന്ന പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു എസ് ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം അതിശക്തമായ കഴിഞ്ഞ രണ്ടാഴ്ചകളിൽ ഏകദേശം രണ്ട് ലക്ഷത്തോളം ആഭ്യന്തര‑രാജ്യാന്തര സഞ്ചാരികളാണ് താജ്മഹലിലേക്കുള്ള യാത്ര റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുള്ളത്. താജ്മഹലിലേക്ക് പ്രതിവർഷം 6.5 ദശലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്നുണ്ട്; പ്രതിവർഷം 14 മില്യൻ ഡോളർ വരുമാനവും. ഒരു വിദേശ സഞ്ചാരിക്ക് 1,100 രൂപയാണ് പ്രവേശന ഫീസ്. അയൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കിഴിവുണ്ട്.
you may also like this video
പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ആഗ്ര ഉൾപ്പെടെ ഉത്തർപ്രദേശിലെ നിരവധി പ്രദേശങ്ങളിൽ സർക്കാർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നു. ഇന്റർനെറ്റ് റദ്ദാക്കിയതു ടൂറിസത്തെ 50–60 ശതമാനം വരെ ബാധിച്ചതായി ആഗ്ര ടൂറിസം ഡവലപ്മെന്റ് ഫൗണ്ടേഷൻ പ്രസിഡന്റ് സന്ദീപ് അറോറ പറഞ്ഞു. യുഎസ്, ബ്രിട്ടൻ, റഷ്യ, ഇസ്രയേൽ, സിംഗപ്പൂർ, കാനഡ, തായ്വാൻ എന്നീ രാജ്യങ്ങളാണു പൗരന്മാർക്കു പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിർദേശം നൽകിയത്. ‘കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ താജ്മഹലിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 60% ഇടിവുണ്ടായി. കൂടാതെ ഏറ്റവും വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ കേന്ദ്രമായ അസമിൽ ഡിസംബർമാസം ശരാശരി 5,00,000 സഞ്ചാരികളായിരുന്നു എത്താറുള്ളത്. എന്നാൽ ഇത്തവണ ഇവിടെ 90 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
English summary:citizenship protests tourists stay away from tajmahal