ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ താങ്കളുടെ ആദ്യ വാഹനം സി5 എയര്‍ക്രോസ്സ് എസ്യുവി അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. ഈ മിഡ്-സൈസ് എസ്യുവിയ്ക്ക് 29.90 ലക്ഷം മുതല്‍ 31.90 ലക്ഷം വരെയാണ് എക്സ്ഷേറൂം വില. ആദ്യഘട്ടം 10 ഡീലര്‍ഷിപ്പുകളിലൂടെയാണ് സി5 എയര്‍ക്രോസ്സ് വിപണിയിലെത്തും
മൈന്റെനന്‍സ് പാക്കേജും സിട്രോണ്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഏപ്രില്‍ 6 ന് മുമ്പ് വരെ സിട്രോണ്‍ സി5 എയര്‍ക്രോസ്സ് ബുക്ക് ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം/50,000 കിലോമീറ്റര്‍ സൗജന്യ മൈന്റെനന്‍സ് പാക്കേജ് ലഭിക്കും. റിപ്പോര്‍ട്ട് അനുസരിച്ചു സര്‍വീസ് ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന പാര്‍ട്സുകളും സൗജന്യ മൈന്റെനന്‍സ് പാക്കേജിന്റെ ഭാഗമാണ്. എന്നാല്‍, വാഹനം ബുക്ക് ചെയ്യുന്നവര്‍ ജൂണ്‍ 30നുള്ളില്‍ സി5 എയര്‍ക്രോസ്സ് ഡെലിവറി എടുത്താലേ ഈ ഓഫര്‍ ലഭിക്കു.
സിട്രോണ്‍ സി5 എയര്‍ക്രോസ്സ് എസ്യുവി ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വിപണിയിലെത്തും. പേള്‍ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെര്‍ല നെറാ ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ്സ് വാങ്ങാന്‍ സാധിക്കുക. എക്സ്റ്റീരിയറിലെ ചുവപ്പ് ഹൈലൈറ്റുകള്‍, വലിപ്പമേറിയ ഗ്രില്‍, ഹെഡ്ലാംപ് ക്ലസ്റ്റര്‍ എന്നിവ സിട്രോണ്‍ സി5 എയര്‍ക്രോസില്‍ നല്‍കിയിട്ടുണ്ട്.
18.6 കിലോമീറ്റര്‍ ആണ് ലിറ്ററിന് സി5 എയര്‍ക്രോസ്സ് നല്കുന്ന ഇന്ധനക്ഷമത എന്ന് സിട്രോണ്‍ അവകാശപ്പെടുന്നത്. ഇന്ത്യയ്ക്കായുള്ള സി5 എയര്ക്രോസ്സില് 177 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 2.0‑ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ലഭിക്കുക. 8‑സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഈ എന്ജിന് ബന്ധിപ്പിക്കുക. 4500 മില്ലീമീറ്റര്‍ നീളവും 2099 മില്ലീമീറ്റര്‍ വീതിയും 1710 മില്ലീമീറ്റര്‍ ഉയരവുമുള്ള 5 സീറ്റര്‍ എസ്യുവിയാണ് സി5 എയര്‍ക്രോസ്സ്.
English summary: Citroën C5 Aircross SUV Launched In India
You may also like this video: