12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 8, 2025
July 3, 2025
July 3, 2025
July 2, 2025
July 1, 2025
June 30, 2025
June 26, 2025
June 20, 2025
June 19, 2025
June 18, 2025

ബോധവത്ക്കരണവുമായി സിറ്റി പൊലീസ്; ലഹരി ഉപയോഗത്തിനെതിരെ ‘നോ നെവർ’

Janayugom Webdesk
കോഴിക്കോട്
November 25, 2024 10:15 pm

ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ പ്രതിരോധ ബോധവത്ക്കരണ പരിപാടിയുമായി സിറ്റി പൊലീസ്. ‘നോ നെവർ’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണൻ സ്വാഗതം പറഞ്ഞു. നാർക്കോട്ടിക് സെൽ അസി. പൊലീസ് കമ്മീഷണർ കെ എ ബോസ് നന്ദി രേഖപ്പെടുത്തി. നഗരത്തിലെ വിവിധ സ്കൂളുകളിലെയും കോളെജുകളിലെയും എസ് പി സി, എൻ സി സി, എൻ എസ് എസ്, ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കും. പത്ര‑ദൃശ്യ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ ലഹരി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ നാടകം, ഫ്ലാഷ് മോബ്, സൂംബ ഡാൻസ്, മ്യൂസിക് ആൽബം എന്നിവ ഒരുക്കുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. 

ലഹരിയിൽ നിന്ന് വിമുക്തരായവരുടെ അനുഭവങ്ങളും ജീവിത കഥകളും ദുരന്ത ജീവിതവും ആളുകൾക്കിടയിലേക്കെത്തിച്ച് വ്യക്തിതലത്തിലും സാമൂഹ്യ തലത്തിലും ഉണ്ടാകുന്ന ലഹരിയുടെ ആഘാതങ്ങളെക്കുറിച്ച് പ്രചരണം നടത്താനാണ് സിറ്റി പൊലീസ് തീരുമാനം. ബോധവത്ക്കരണ ക്ലാസുകളെടുക്കാനായി മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പാഠങ്ങൾ ഉൾക്കൊള്ളിച്ച് ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും എസ് പി സി കമ്യൂണിറ്റി പൊലീസ് ഓഫീസർമാർക്കും പരിശീലനം നൽകി ട്രെയിനർമാരെ വാർത്തെടുക്കും. റസിഡൻസ് അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ, സ്കൂൾ പി ടി എ കമ്മിറ്റികൾ തുടങ്ങിയവയുടെ സഹായത്തോടെ ബോധവത്ക്കരണത്തിനായി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ലഹരിക്ക് അടിമപ്പെട്ട് ആസക്തരായവരെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റ് സർക്കാർ- സർക്കാർ ഇതര സംഘടനകളുടെയും സഹായത്തോടെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ രാജ്പാൽ മീണ, അബ്ദുൾ വഹാബ്, അഷ്റഫ് ടി കെ, ഉമേഷ് എ, സിദ്ധിഖ് എ എം, സുരേഷ് ബാബു കെ, വിനോദൻ കെ കെ, സുരേഷ് വി, ജിതേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.