സിവില്‍ ഏവിയേഷൻ വരുമാനം 85 ശതമാനം ഇടിഞ്ഞു

18,000 പേർക്ക് ജോലി നഷ്ടമായി
Web Desk

ചെന്നൈ:

Posted on September 19, 2020, 9:36 pm

കോവിഡ് ലോക്ഡൗൺ മുതൽ സിവിൽ ഏവിയേഷൻ മേഖലയിൽ 85 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ കാലയളവിൽ മേഖലയിൽ 18,000 തൊഴിൽനഷ്ടങ്ങളും ഉണ്ടായി. ലോക്ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇതിന് കാരണം.

ആഭ്യന്തര സർവീസുകളിൽ 2019 മാർച്ച്-ജൂലൈ മാസങ്ങളിൽ ഉണ്ടായിരുന്ന 5.85 കോടി വരുമാനം 80 ശതമാനം ഇടിഞ്ഞ് ഈ വർഷം ഇതേകാലയളവിൽ 1.20 കോടി രൂപയായെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. സമാന കാലയളവിൽ അന്താരാഷ്ട്ര സർവീസിൽ നിന്നുള്ള വരുമാനം 93.45 ലക്ഷം (87 ശതമാനം) ഇടിഞ്ഞ് 11.55 ലക്ഷമായി. ഇത് ജൂൺ പാദത്തിലെ വലിയ വരുമാന ഇടിവിന് കാരണമായെന്നും രേഖകൾ പറയുന്നു. 2019 ഏപ്രിൽ ജൂൺ മാസങ്ങളിൽ ഇന്ത്യൻ വിമാനങ്ങളിൽ നിന്നുള്ള വരുമാനം 25,517 കോടിയായിരുന്നു. എന്നാൽ ഈ വർഷം 85 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും വരുമാനം 3,651 കോടിയായെന്നും മന്ത്രാലയം പറയുന്നു.

ENGLISH SUMMARY: Civ­il avi­a­tion rev­enue fell 85 per­cent

YOU MAY ALSO LIKE THIS VIDEO