സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ആദ്യ നൂറില്‍ പത്ത് മലയാളികള്‍

Web Desk

ന്യൂഡൽഹി

Posted on August 04, 2020, 1:42 pm

യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.പ്രദീപ് സിഗിംനാണ് ഒന്നാം റാങ്ക്. ആദ്യ നൂറില്‍ പത്ത് മലയാളികള്‍ ഇടം നേടി. മലയാളിയായ ആര്‍ ശരണ്യക്ക് 36ാം റാങ്ക്.

ആദ്യ നൂറില്‍ 10 മലയാളികള്‍ ഇടംനേടി. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആര്‍. ശരണ്യ (36), സഫ്‌ന നസ്‌റുദ്ദീന്‍ (45), ആര്‍ ഐശ്വര്യ (47), അരുണ്‍ എസ്. നായര്‍ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിന്‍ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അര്‍ച്ചന (99) എന്നിവരാണ് ആദ്യ നൂറില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

ജതിൻ കിഷോര്‍ രണ്ടും പ്രതിഭ ശര്‍മ്മ മൂന്നും സ്ഥാനങ്ങള്‍ നേടി. 180 പേരാണ് ഐഎഎസിന് യോഗ്യത നേടിയത്. ഐഎഫ്എസിന് 24 പേരും ഐപിഎസിന് 150 പേരും യോഗ്യത നേടി.പരീക്ഷാര്‍ഥികള്‍ക്ക് https://www.upsc.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.

ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തു. 182 പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദീപ് സിങ് ഒന്നാം റാങ്ക് നേടി.

വിവിധ സര്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐ.എ.എസ് 180, ഐ.എഫ്.എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സര്‍വീസ് 438, ഗ്രൂപ്പ് ബി സര്‍വീസുകളില്‍ 135‑ഉം ഒഴിവുകളാണുള്ളത്.

ENGLISH SUMMARY: civ­il ser­vice exam result decleared

YOU MAY ALSO LIKE THIS VIDEO