Web Desk

തിരുവനന്തപുരം

August 06, 2021, 10:16 pm

സർക്കാർ നയത്തിനെതിരെ സിവിൽ സർവീസ് പ്രവർത്തിക്കരുത്: കാനം

Janayugom Online

സർക്കാരിന്റെ നയം മനസിലാക്കി വേണം സിവിൽ സർവീസ് പ്രവർത്തിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോയിന്റ് കൗൺസിൽ 52-ാം വാർഷിക സമ്മേളനം വിർച്വലായി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ നയത്തിനനുസരിച്ച് വ്യക്തമായ ഉത്തരവുകളിറക്കിയാലും സ്പഷ്ടീകരണങ്ങൾ ആവശ്യപ്പെട്ട് ഉത്തരവ് നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങൾക്ക് വളരെ വേഗം പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുകയാണ് വേണ്ടത്. വിവരസാങ്കേതിക വിദ്യയുടെ കാലത്ത് സർക്കാർ സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യണം. അതിലൂടെ മാത്രമേ അഴിമതി പൂർണമായും തുടച്ചു മാറ്റാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

തൊണ്ണൂറുകളില്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണ്. സ്വകാര്യവല്‍ക്കരണം സർവീസ് മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സെക്രട്ടറി തസ്തികയിൽ വരെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ് കേന്ദ്രസർക്കാർ. ഈ നയത്തിന് തുടക്കം കുറിച്ചവർ തന്നെ ഇപ്പോൾ ഈ നയങ്ങൾക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. കോൺഗ്രസ് നവലിബറൽ നയങ്ങളുടെ അപകടം തിരിച്ചറിയാൻ 30 വർഷമെടുത്തു. സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടത്തിന് സർക്കാർ ജീവനക്കാരും തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ അധ്യക്ഷനായി.

Eng­lish Sum­ma­ry: Civ­il ser­vice should not act against gov­ern­ment pol­i­cy: Kanam

You may like this video also