March 24, 2023 Friday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

അമിതവില ഈടാക്കുന്നത് തടയുവാൻ നടപടികളുമായി സിവിൽ സപ്ലൈസ് വകുപ്പും വിജിലൻസും

Janayugom Webdesk
നെടുങ്കണ്ടം
April 22, 2020 10:08 pm

കോവിഡ് 19 കാലത്ത് അവശ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയുവാൻ ജില്ലാ യൂണിറ്റ് വിജിലൻസും താലൂക്ക് പൊതുവിതരണ വകുപ്പും സംയുക്തമായി നെടുങ്കണ്ടത്തെ പച്ചക്കറി, പലചരക്ക് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. കോട്ടയം മേഖല വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി രവികുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ജില്ലയിൽ പരിശോധന നടത്തി വരുന്നത്.

ജില്ലയിൽ 200 പരം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 70 കടകളിൽ അമിതവില ഈടാക്കുന്നതായി വിജിലൻസ് സംഘം കണ്ടെത്തി. അമിതവില ഈടാക്കിയ സ്ഥാപനങ്ങൾക്ക് പിഴയും പഞ്ചായത്ത് ലൈസൻസും കെട്ടിട നമ്പർ ഇല്ലാത്തവയുമായ സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുവാനുള്ള നോട്ടീസും നൽകി.

നെടുങ്കണ്ടത്ത് 25 ഓളം വരുന്ന പലചരക്ക്, പച്ചക്കറികടകളിൽ നടത്തിയ പരിശോധനയിൽ 17 എണ്ണത്തിലും അമിത വില ഈടാക്കുന്നതായി സംഘം കണ്ടെത്തി. തുടർ നടപടികൾക്കായി ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്നും ഇടുക്കി യൂണിറ്റ് വിജിലൻസ് സിഐ പ്രശാന്ത് കുമാർ എം കെ പറഞ്ഞു.

എഎസ്ഐ ബിജു കുര്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഫരീദ് എം എം, ഷിനോദ്, സെബി മാത്യു എന്നിവരും റേഷൻ ഇൻസ്പെക്ടർമാരായ എം കെ ഷിജികുമാർ, ജി ഗോപി എന്നിവർ പരിശോധനയ്ക്ക് നേത്യത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.