സംസ്ഥാനത്ത് സർക്കാർ നിശ്ചയിച്ച രീതിയിൽതന്നെ ഭക്ഷ്യധാന്യം എത്തിക്കാന്‍ സിവിൽസപ്ലൈസ് വകുപ്പിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക്ഡൗൺ കാലത്ത് രാവും പകലും വ്യത്യാസമില്ലാതെ ജോലിയിൽ വ്യാപൃതരായ സിവിൽ സപ്ലൈസ് വകുപ്പിലെയും സപ്ലൈക്കോയിലെയും ജീവനക്കാർ, റേഷൻ വ്യാപാരികൾ, പ്രതിഫലേച്ഛ കൂടാതെ പ്രവർത്തനത്തിന് ഇറങ്ങിയ സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, കയറ്റിറക്ക് തൊഴിലാളികൾ, ലോറി ജീവനക്കാർ എന്നിവരുടെ സേവനം വിലപ്പെട്ടതാണ്. യുവജനങ്ങൾ ഇത്തരം കാര്യങ്ങളിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അവരെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ആകെയുള്ള 87,29,000 റേഷൻ കാർഡ് ഉടമകളിൽ 84,45,000 കാർഡ് ഉടമകൾക്ക് ഇതുവരെ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ആകെ കാർഡുകളുടെ 96.66 ശതമാനം വിതരണം നടത്തി. ഇന്നലെ വരെ 1,40,272 മെട്രിക് ടൺ അരിയും 15,007 മെട്രിക് ടൺ ഗോതമ്പുമാണ് വിതരണം ചെയ്തത്. മെയ് മാസത്തെ വിതരണത്തിനുള്ള അരിയും ഗോതമ്പും റേഷൻ കടകളിലേക്ക് വിതരണത്തിന് എത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം 26ന് പൂർത്തിയാക്കും. 27 മുതൽ സംസ്ഥാന സർക്കാരിന്റെ പലവ്യജ്ഞന സൗജന്യ കിറ്റ് വിതരണം പിങ്ക് കാർഡുടമകൾക്ക് വിതരണം ചെയ്യും. മഞ്ഞകാർഡുകൾക്കുള്ള വിതരണം നടന്നു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.